AL MANAL CLASSIFIEDS

animated-aeroplane-image-0256

സ്റ്റേഡിയങ്ങളിലും പരിസര പ്രദേശങ്ങളിലും മദ്യം വിൽക്കുവാൻ അനുവദിക്കില്ലന്നുള്ള ഖത്തർ ഭരണ കൂടത്തിന്റെ നിലപാടിനെ ഫിഫ സ്വാഗതം ചെയ്തു


 സ്റ്റേസിയങ്ങളിലും പരിസര പ്രദേശങ്ങളിലും മദ്യം വിൽക്കുവാൻ അനുവദിക്കില്ലന്നുള്ള ഖത്തർ ഭരണകൂടത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്തു ഫിഫ . എന്നാൽ നോൺ ആൽക്കഹോളിക് ബിയർ വില്പന നടത്തുവാൻ അനുവദിക്കുകയും ചെയ്തു. ലോകത്തിലെ പല രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് ലോകകപ്പ് കാണാനായി എത്തുന്നത്.മദ്യം ജീവിതരീതിയുടെ ഭാഗല്ലാത്തവരായ മദ്യത്തിന്റെ സാന്നിദ്ധ്യം ഇഷ്ടപെടാത്ത ഫുട്ബോൾ പ്രേമികൾക്ക് സന്തോഷമുളവാക്കുന്നതാണ് ഖത്തർ ഭരണകൂടത്തിന്റെ ഈ തീരുമാനം. 

എന്നാൽ ഇതിനെ വക്രീകരിച്ചു കാണിയ്ക്കുകയാണ് കേരളത്തിലെയും മറ്റ് പലയിടങ്ങളിലുമുള്ള മാമാമാധ്യമങ്ങൾ . ഇന്ത്യയിലെ ഏതെങ്കിലും സ്റ്റേഡിയങ്ങളിൽ മദ്യവില്പനയ്ക്ക് അനുമതിയുണ്ടോ , ഫ്രാൻസിലും, സ്പെയിനിലും , പോർച്ചുഗലിലും സ്ക്കോട്ട്ലൻഡിലുമൊക്കെ ഇത് തന്നെയാണ് അവസ്ഥ. 

ലോകകപ്പ് കാണാൻ വരുന്നവർക്ക് ഫുട്ബോളാണ് ലഹരി മദ്യം കഴിക്കാൻ വരുന്നവർക്ക് 200 ലധികം സ്ഥലങ്ങളും 100,000 ത്തിലധികം ആളുകൾക്ക് ഒരേ സമയം മദ്യം കുടിക്കാൻ കഴിയുന്ന 10- ലധികം ഫാൻ സോണുകളും ഖത്തറിൽ ഉണ്ട്. എന്നിട്ടും സ്റ്റേഡിയത്തിനകത്തും പരിസര പ്രദേശങ്ങളിലും മദ്യം ലഭിച്ചേ മതിയാകുയെന്ന് ചിലർ പറയുന്നതിന്റെ ലോജിക് മനസിലാകുന്നില്ല.

ലോകത്ത് ഇതുവരെ നടന്ന മുഴുവൻ ലോകകപ്പുകളിലും കൂടി ചെലവാക്കിയതുകയെക്കാൾ അധികം തുകയാണ് ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ ആ സംസ്ഥാനത്തിലെ ഒരു ജില്ലയായ തൃശൂർ ജില്ലയുടെ വലിപ്പം മാത്രമുള്ള ഖത്തർ എന്ന ഈ അറബ് രാജ്യം ചിലവാക്കിയിരിക്കുന്നത്. ലോകകപ്പ് കാണാനായി വരുന്ന എല്ലാവർക്കും സുരക്ഷ ഉറപ്പായിരിക്കും എന്ന ഭരണകൂടത്തിന്റെ ഉറച്ച പ്രഖ്യാപനത്തോടൊപ്പം തങ്ങളുടെ സംസ്കാരത്തെ അതിഥികളായി വരുന്നവർ മാനിക്കണമെന്ന ഒരേ ഒരു നിബന്ധനമാത്രമേ ഖത്തർ ആവശ്യപെട്ടിട്ടുള്ളു. മാന്യതയുള്ള പെരുമാറ്റം ചോദിക്കുമ്പോൾ അതൊരു മാന്യത ഇല്ലാത്ത ഇടപാടായി ചിലർ പ്രചരിപ്പിക്കുകയാണ്.

ഖത്തറിനോടുള്ള ചില പാശ്ചാത്യരുടെ വിദ്വേഷവും വംശീയതെയും ഈ ലോകകപ്പ് കൊണ്ട് ഖത്തർ അന്താരാഷ്ട്ര കായിക ഭൂപടത്തിൽ നേടിയെടുക്കുന്ന പദവികളോടുള്ള അസഹിഷ്ണതയുമാണെങ്കിൽ , അതേറ്റുപിടിച്ചു കൊണ്ട് മോങ്ങുനവരുടെ അസുഖം വർഗീയതയും അറബ് രാജ്യങ്ങളോടുള്ള അസഹിഷ്ണുതയും മാത്രമാണ്.

സംസ്കാരത്തെ നിലനിർത്തി കൊണ്ട് തന്നെ അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ തന്നെ ലോകകപ്പ് ഖത്തർ മനോഹരമാക്കിയിരിക്കും. ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്നവർ മികച്ച ആതിഥേയത്വം അനുഭവിച്ചു സന്തുഷ്ടരായി തന്നെ മടങ്ങുമെന്നതിൽ സംശയമില്ല.

സിനിമാ തീയറ്ററിൽ പോയിരുന്നു പുകവലിക്കാൻ അനുവാദമില്ലാത്ത രാജ്യത്തിരുന്നു ഇതുവരെ ആകാശത്തുകൂടി പോകുന്ന വിമാനത്തെ എത്തി വലിഞ്ഞു നോക്കി മാത്രം കണ്ടിട്ടുള്ള അണ്ടി മുക്ക് മിത്രേശും , അലവലാതി സുഗുണനും ബാക്കി ചൊറിയന്മാരും കളിക്കിടയിൽ തങ്ങൾക്ക് മദ്യപിക്കാൻ സൗകര്യം തരുന്നില്ലെന്ന് പറഞ്ഞു ടി വി ഓഫ് ചെയ്തു കളികാണാതെ ഓരിയിടട്ടെ .

ഇന്ന് ആദ്യ പന്തുരുളുമ്പോൾ കൂടെ ഉരുളുന്നത് ഇത് പോലുള്ള വംശീയ , മത വിദ്വേഷ വാഹകരുടെ വെറുപ്പിൽ പുഴുത്ത ദുസ്വപ്നങ്ങൾ കൂടിയാണെന്നതാണ് ഏറെ സന്തോഷം നൽകുന്ന കാര്യം.

ലോകകപ്പിനും അത് നടത്തുന്ന ഖത്തറിനും അഭിവാദ്യങ്ങൾ 🇶🇦



Post a Comment

0 Comments