കുവൈത്ത് ഇന്ത്യയിൽനിന്നുള്ള വിമാന സർവീസ് വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി.
കുവൈത്ത് ഇന്ത്യയില്‍ നിന്നുള്ള വാണിജ്യ സര്‍വീസ് വിലക്ക് ശനിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. നിലവില്‍ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് സര്‍വീസില്ല. ഈ വിലക്കാണ് നീട്ടിയത്.മറ്റ് രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ് ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് വരാം. നിലവില്‍ ബഹ്‌റൈനിലേക്കും ഖത്തറിലേക്കുമാണ് ഇന്ത്യയില്‍നിന്ന് യാത്രയുള്ളത്. സൗദിയയും പിന്നീട് യുഎഇയും ഒമാനും ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു . ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നടപടി. കുവൈത്തിലേക്ക് വിദേശികള്‍ പ്രവേശിക്കുന്നതിനു കഴിഞ്ഞ ഫെബ്രുവരി ഏഴു മുതല്‍ വിലക്കുണ്ട്.കുവൈത്തിൽ ഇഖാമ കാലവധി കഴിഞ്ഞ പ്രവാസികൾക്ക് താമസം നിയമവിധേയമാക്കാൻ. മെയ് 15 വരെ സമയം അനുവദിച്ചു . 2020 ജനുവരി ഒന്നിനുമുമ്പ് കാലാവാധി കഴിഞ്ഞവർക്ക് പിഴയടച്ച് താമസരേഖ പുതുക്കാം. ഭാഗിക പൊതുമാപ്പായി പരിഗണിക്കുന്ന ആനുകൂല്യം ഡിസംബറിൽ ഒരു മാസത്തേക്കായിരുന്നു പ്രഖ്യാപിച്ചത്. പിന്നീട് പലതവണയായി ഏപ്രിൽ 15 വരെ നീട്ടുകയായിരുന്നു.അവസരം ഉപയോഗിച്ച് താമസം നിയമവിധേയമാക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇവർക്ക് കനത്ത പിഴ ചുമത്തിയേക്കും.
0 Comments